Ayyappanum Koshiyum Audience Response<br />നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി അയ്യപ്പനും കോശിയും തിയേറ്ററുകളിലേക്ക് എത്തിയതിരിക്കുകയാണ്. പൃഥ്വിരാജും ബിജു മേനോനും വീണ്ടും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും അക്ഷമയിലായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രയിലറും ഗാനങ്ങളുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. അനാര്‍ക്കലിയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ ഈ ചിത്രത്തേയും ഏറ്റെടുക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അയ്യപ്പന്റേയും കോശിയുടേയും വരവില്‍ ആരാധകരും സന്തോഷത്തിലാണ്.